തുര്‍ക്കി പ്രസിഡണ്ട് ഉര്‍ദുഗാനും ഭാര്യക്കും കോവിഡ്

ഇസ്താംബൂള്‍- തുര്‍ക്കി പ്രസിഡണ്ട് റജബ് തയ്യിബ് ഉര്‍ദുഗാന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. തനിക്കും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ച കാര്യം ഉര്‍ദുഗാന്‍ തന്നെയാണ് ട്വീറ്റ് ചെയ്തത്.
നേരിയ ലക്ഷണങ്ങള്‍ മാത്രമേയുള്ളൂവെന്നും കോവിഡ് വകഭേദമായ ഒമിക്രോണ്‍ ആണെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.
വീട്ടില്‍ വെച്ച് ജോലി തുടരുകയാണെന്നും പ്രാര്‍ഥനകളില്‍ ഉള്‍പ്പെടുത്തണമെന്നും ഉര്‍ദുഗാന്‍ അഭ്യര്‍ഥിച്ചു.
ഇസ്താംബൂളില്‍ ഒരു ടണല്‍ ഉദ്ഘാടന ചടങ്ങില്‍ വീഡിയോ  ലിങ്കിലൂടെ പങ്കെടുത്തതിനു പിന്നാലെയാണ് കോവിഡ് ബാധിച്ച കാര്യം ഉര്‍ദുഗാന്‍ അറിയിച്ചത്. മോശം കാലവസ്ഥ കാരണം പരിപാടിയില്‍ നേരിട്ട് പങ്കെടുക്കുന്നില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.

 

Latest News