സജീവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം-വി.ഡി. സതീശന്‍

മരിച്ച സജീവന്റെ വീട്ടിലെത്തിയ പ്രതിപക്ഷ നേതാവിനോട് സജീവന്റെ മകള്‍ കാര്യങ്ങള്‍ വിശദികരിക്കുന്നു.

കൊച്ചി- സര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടായ പിഴവ് മൂലമാണ് മാല്യങ്കര കോയിക്കല്‍ സജീവന്‍ ആത്മഹത്യ ചെയ്യേണ്ടി വന്നതെന്നും സജീവിന്റെ അനാഥ കുടുംബത്തിന് ന്യായമായ നഷ്ട പരിഹാരം നല്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും  പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

സാധാരണക്കാരോടു പാവപ്പെട്ടവരോടും നമ്മുടെ സര്‍ക്കാരോ ഫീസുകള്‍ പലപ്പോഴും കടുത്ത അവഗണനയാണ് പുലര്‍ത്തുന്നത്. ഭൂമിയുടെ തരം മാറ്റുന്നതിനായി തന്നെ ആയിരകണക്കിനപേക്ഷകളാണ് സര്‍ക്കാരോ ഫീസുകളില്‍ കെട്ടിക്കിടക്കുന്നത്. ഇത്തരം അപേക്ഷകള്‍ തീര്‍പ്പക്കുന്ന കാര്യത്തില്‍ ഗവണ്മേന്റ് ഭാഗത്ത് നിന്നും ഒരു തരത്തിലുമുള്ള നടപടികളുണ്ടാവുന്നില്ല. കേരളത്തിലിനിമറ്റൊരു സജീവന്‍ ഉണ്ടാകരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സജീവനും കുടുംബവും അനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ചു കുടുംബാംഗങ്ങള്‍ പ്രതിപക്ഷ നേതാവിനോട് വിശദികരിച്ചു.

 

 

Latest News