ഒരാളെ തട്ടാൻ തീരുമാനിച്ചാൽ ഗ്രൂപ്പിലിട്ട് തട്ടണം-ദിലീപിന്റെ ശബ്ദരേഖ പുറത്തുവിട്ട് ബാലചന്ദ്രകുമാർ

കൊച്ചി- നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപിന്റെതെന്ന് സംശയിക്കുന്ന ശബ്ദരേഖ സംവിധായകൻ ബാലചന്ദ്രകുമാർ പുറത്തുവിട്ടു. ഒരാളെ തട്ടാൻ തീരുമാനിച്ചാൽ അതെപ്പോഴും ഗ്രൂപ്പിലിട്ട് തട്ടിയേക്കണം എന്നുള്ള ദിലീപിന്റെ ശബ്ദരേഖയാണ് പുറത്തുവിട്ടത്. ദിലീപിന്റെ സഹോദരൻ അനൂപിന്റെ മറുപടി ശബ്ദസന്ദേശവും പുറത്തുവിട്ടു. തട്ടിക്കഴിഞ്ഞാൽ ഒരു വർഷം ഒരു തരത്തിലുള്ള ഫോണുകളും ഉപയോഗിക്കരുതെന്നാണ് അനൂപിന്റെ ശബ്ദത്തിലുള്ളത്. 
കൊല്ലേണ്ട രീതി സംബന്ധിച്ച് വിശദമായി ദിലീപിന്റെ വീട്ടിൽ ഗൂഢാലോചന നടന്നുവെന്നും ബാലചന്ദ്രകുമാർ പറയുന്നു.
 

Latest News