ബാലചന്ദ്രകുമാറിനെതിരെ ബലാത്സംഗ പരാതി

കൊച്ചി- നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെതിരെ ആരോപണം ഉന്നയിച്ച സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ ബലാത്സംഗ പരാതി. കണ്ണൂർ സ്വദേശിനിയായ യുവതി കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. ജോലി വാഗ്ദാനം ചെയ്തു കൊച്ചിയിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് കേസ്. പത്തുവർഷം മുമ്പ് ഗാനരചയിതാവിന്റെ വീട്ടിൽ വെച്ചായിരുന്നു പീഡനമെന്നും പരാതിയില്‍ യുവതി ആരോപിച്ചു. 
 

Latest News