തലശ്ശേരിയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു, ഗതാഗതം മുടങ്ങി 

കണ്ണൂര്‍- തലശ്ശേരി ടെലി ഹോസ്പിറ്റലിനു സമീപമുള്ള റെയില്‍വേ രണ്ടാം ഗേറ്റിന് സമീപത്ത് ഇന്ന് 8.15 ഓടെയാണ് ടാങ്കര്‍ മറിഞ്ഞത്. തലശ്ശേരി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്ത് പോവുകയായിരുന്ന ഗ്യാസ് നിറച്ച ടാങ്കര്‍ അമിത വേഗത്തില്‍ വളവ് തിരിക്കാന്‍ ശ്രമിച്ചതാണ് അപകടകാരണം. സംഭവമറിഞ്ഞതോടെ സമീപവാസികള്‍ പരിഭ്രാന്തിയിലായി. വാതക ചോര്‍ച്ച ഇല്ലെന്നറിഞ്ഞതോടെ സമാധാനമായെങ്കിലും പരിസരം ജാഗ്രതയിലാണ്.ആര്‍ക്കും പരിക്കില്ല. സമീപത്തെ ബസ് സ്‌റ്റോപ്പ് പൂര്‍ണ്ണമായും തകര്‍ന്നു. ബസ് സ്‌റ്റോപ്പില്‍ ആരുമില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തമൊഴിവായി. ടാങ്കറിന് വാതക ചോര്‍ച്ചയില്ലെന്നും, മംഗലാപുരത്ത് നിന്നും വിദഗ്ദര്‍ എത്തിയ ശേഷം പരിശോധന നടത്തും.ഈ റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.
             .
 

Latest News