ന്യൂദല്‍ഹി- അഫ്ഗാനിസ്ഥാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. താജിക്കിസ്താന്‍ അതിര്‍ത്തിയിലാണ് ഭൂചലനമുണ്ടായത്. ഇതിന്റെ പ്രകമ്പനം ഇന്ത്യയില്‍ ദല്‍ഹി, നോയിഡ, ജമ്മു കശ്മീര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ അനുഭവപ്പെട്ടു.
അഫ്ഗാനിസ്ഥാന്‍-താജിക്കിസ്താന്‍ അതിര്‍ത്തിയില്‍ 181 കിലോ മീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണല്‍ സീസ്‌മോളജി സെന്റര്‍ അറിയിച്ചു. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
20 സെക്കന്‍ഡ് നേരത്തേക്കാണ് ചെറിയ ഭൂചലനമുണ്ടായതെന്ന് നോയിഡ നിവസികള്‍ പറഞ്ഞു.