കൊല്ലം- കൊട്ടാരക്കരയില്‍ പന്ത്രണ്ട് വയസ്സകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ബന്ധു കസ്റ്റഡിയില്‍. പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവാണ് 23 വയസുകാരനായ യുവാവ്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സക്ക് എത്തിയപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ചികിത്സക്കായി എത്തിച്ചത്. ഡോക്ടര്‍ക്ക് സംശയം തോന്നി പരിശോധിക്കുകയായിരുന്നു.
തുടര്‍ന്ന് കൗണ്‍സിലിംഗ് നടത്തിയപ്പോഴാണ് അടുത്ത ബന്ധുവാണ് പീഡനത്തിനിരയാക്കിയതെന്ന വിവരം പെണ്‍കുട്ടി പറഞ്ഞത്. ആശുപത്രി അധികൃതര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടിലായിരുന്നു യുവാവ് മിക്കപ്പോഴും താമസിച്ചിരുന്നതെന്ന് പ്രതിയെ കസ്റ്റഡിയിലെടുത്ത പൂയപ്പള്ളി പോലീസ് പറഞ്ഞു.






