ചങ്ങനാശേരിയില്‍ ബൈക്കുകള്‍  കൂട്ടിയിടിച്ച് മൂന്ന്  യുവാക്കള്‍ മരിച്ചു

ചിങ്ങവനം-എംസി റോഡില്‍ എസ്ബി കോളജിനു സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 3 പേര്‍ മരിച്ചു. ചങ്ങനാശേരി ഹിദായത്ത് നഗര്‍ പള്ളിപ്പറമ്പില്‍ ഷാനവാസിന്റെയും ജെബിയുടെയും മകന്‍ അജ്മല്‍ റോഷന്‍ (27), വാഴപ്പള്ളി കണിയാംപറമ്പില്‍ രുദ്രാക്ഷ് (20), ചങ്ങനാശേരി ഫിഷ് മാര്‍ക്കറ്റ് ഭാഗത്ത് ഉല്ലാഹയില്‍ അലക്‌സ് (26) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി ഒന്‍പതേമുക്കാലോടെയാണ് അപകടം. പരുക്കേറ്റ് റോഡില്‍ വീണ യുവാക്കളെ നാട്ടുകാര്‍ ആദ്യം ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അജ്മലിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ഗുരുതരമായി പരുക്കേറ്റ രുദ്രാക്ഷിനെയും അലക്‌സിനെയും പിന്നീട് ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രാത്രി പന്ത്രണ്ടരയോടെ ഇവരും മരിച്ചു. 
 

Latest News