ഒന്നരവയസ്സുള്ള പേരക്കുട്ടിയെ അടിച്ചുകൊന്നു, മുത്തശ്ശി അറസ്റ്റില്‍

ന്യൂദല്‍ഹി- സബര്‍കാന്തയില്‍ ഒന്നര വയസ്സുള്ള പേരക്കുട്ടിയെ കൊലപ്പെടുത്തിയെന്നാരോപിച്ച് 62 കാരിയായ സ്ത്രീയെ അറസ്റ്റ് ചെയ്തു. ഫെബ്രുവരി 2 നാണ് സംഭവം.
ഖേദ്ബ്രഹ്‌മ ഗ്രാമവാസിയായ ചന്ദ്രികാബെന്‍ താക്കൂര്‍ എന്ന സ്ത്രീയാണ് ചെറുമകന്‍ ശൈലേഷ് താക്കൂറിനെ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് അടിച്ച് കൊലപ്പെടുത്തിയെന്ന കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പട്ടത്.
കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്താണ് സംഭവം നടന്നത്. ജനുവരി 23 ന് രാത്രി പ്രതി പേരക്കുട്ടികളായ രുത്വിക് (4), ശൈലേഷ് എന്നിവരോടൊപ്പം വീ്ട്ടിലായിരുന്നു.
കൊലപാതക വിവരം പേരക്കുട്ടികളിലൊരാള്‍ പിതാവിനോട് പറഞ്ഞതിനെത്തുടര്‍ന്നാണ് പുറത്തുവന്നത്. പിതാവ് മുകേഷ് താക്കൂര്‍ (30) രാജസ്ഥാനിലെ ഉദയ്പൂരില്‍ ദിവസക്കൂലിക്ക് ജോലി ചെയ്യുകയാണ്. ഭാര്യ വിന താക്കൂര്‍ വാഗേശ്വരി ഗ്രാമത്തിലെ മാതാപിതാക്കളുടെ വീട്ടിലേക്ക് പോയിരുന്നു.  മൂന്ന് മാസമായി പേരക്കുട്ടികളെ പരിപാലിക്കുന്നത് മുകേഷിന്റെ അമ്മ ചന്ദ്രികാബെന്നാണ്. ജനുവരി 24 ന് രാവിലെ, എന്റെ മകന്‍ ഷൈലേഷ് മരിച്ചതായും രുത്വിക്കിന് പരിക്കേറ്റതായും സഹോദരി അറിയിക്കുകയായിരുന്നു.
പുറത്തുകളിച്ചുകൊണ്ടിരുന്ന കുട്ടികളെ പരിക്കേറ്റ നിലയില്‍ കാണുകയായിരുന്നുവെന്നാണ് അമ്മ പറഞ്ഞതെന്ന് മുകേഷ് പറഞ്ഞു. എന്നാല്‍ കുട്ടികള്‍ നിലവിളിക്കുന്ന ശബ്ദം കേട്ടതായി അയല്‍ക്കാര്‍ പറഞ്ഞൈന്നും മൂത്ത കുട്ടിയോട് ചോദിച്ചപ്പോഴാണ് സത്യം അറിഞ്ഞതെന്നും മുകേഷ് പരാതിയില്‍ പറഞ്ഞു.

 

Latest News