Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ പുതിയ 1.27 ലക്ഷം കോവിഡ് കേസുകള്‍, ടി.പി.ആര്‍ 7.98%

ന്യൂദല്‍ഹി- ഇന്ത്യയില്‍ ശനിയാഴ്ച 1,27,952 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു, വെള്ളിയാഴ്ചത്തെ 1,49,394 പുതിയ അണുബാധകളില്‍നിന്ന് കുറവാണിത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 1,059 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇപ്പോള്‍ സജീവമായ കേസുകളുടെ എണ്ണം 13,31,648 ആണ്. ഇന്ത്യയുടെ മൊത്തത്തിലുള്ള മരണസംഖ്യ 5 ലക്ഷം കവിഞ്ഞു, അതേസമയം പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 7.98% ആണ്.

 

 

Latest News