പുണ്യനഗരമായ ഗയയിലെ എയര്‍പോര്‍ട്ടിന് നല്‍കിയ കോഡ് അനുചിതം, ഉടന്‍ മാറ്റണം

ന്യൂദല്‍ഹി- ഗയ എയര്‍പോര്‍ട്ടിന് ഗേ എന്ന കോഡ് നല്‍കിയത് അനുചിതമാണെന്നും ഉടന്‍ മാറ്റണമെന്നും പാര്‍ലമെന്ററി സമതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പുണ്യനഗരങ്ങളിലൊന്നായ ഗയക്ക് ഇത്തരത്തിലൊരു കോഡ് നല്‍കിയത് ഒരിക്കലും അംഗീകരിക്കാനാവില്ല.
വ്യോമസുരക്ഷ കാരണം ചൂണ്ടിക്കാട്ടി കോഡ് മാറ്റാനുള്ള നിര്‍ദേശം അയാട്ട തള്ളുകയാണെന്ന് നിര്‍ദേശത്തില്‍ പറയുന്നു. മറ്റൊരു ന്യായീകരണവും അയാട്ട മുന്നോട്ടുവെച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് പ്രശ്‌നത്തിനു പരിഹാരം കാണണമെന്നാണ് വിഷയം പഠിക്കാന്‍ നിയോഗിച്ച പാര്‍ലമെന്ററി സമതി നിര്‍ദേശിച്ചിരിക്കുന്നത്.

 

Latest News