കണ്ണൂര്‍ - വിവാഹം നടത്തിയെന്ന് തെറ്റിദ്ധരിപ്പിച്ച് പാപ്പിനിശേരി സ്വദേശിനിയായ യുവതിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ യുവാവിനെതിരെ കേസ്. തിരുവനന്തപുരം സ്വദേശി എം.ആര്‍.ഷംനാദിനെതിരെയാണ് വളപട്ടണം പോലീസ് കേസെടുത്തത്.
യുവതിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ഷംനാദ് ഡിസംബറിലാണ് കൂട്ടി കൊണ്ടുപോയത്. തുടര്‍ന്ന് മലപ്പുറം കോട്ടക്ക് സമീപത്തെ ലോഡ്ജില്‍ വെച്ച് നിക്കാഹ് നടത്തിയെന്ന് വിശ്വസിപ്പിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും ചെയ്തു.
പിന്നീട് കഴക്കൂട്ടത്തെ താജ് ഹോട്ടലില്‍ താമസിപ്പിച്ചു. ഇവര്‍ക്ക് ഒരു കുട്ടിയുണ്ട്. യുവതിയുടെ 40 പവന്റെ സ്വര്‍ണാഭരണം ലോക്കറില്‍ സൂക്ഷിക്കാമെന്ന് പറഞ്ഞ് തട്ടിയെടുക്കുകയും തിരികെ നല്‍കാതെ വഞ്ചിക്കുകയും ചെയ്തു. പ്രതിയുടെ മാതാവും സഹോദരങ്ങളും ക്രൂരമായി മര്‍ദിച്ചുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.