കോളജ് വിദ്യാര്‍ഥികള്‍ക്കുനേരെ കത്തിവീശിയ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

മലപ്പുറം-മേല്‍മുറിയിലെ പ്രിയദര്‍ശിനി കോളജ് വിദ്യാര്‍ഥികള്‍ക്കു നേരെ കത്തിവീശിയ  എസ്.ഡി.പി.ഐ  പ്രവര്‍ത്തകനെതിരെ മലപ്പുറം പോലീസ് സ്വമേധയാ കേസെടുത്ത് അറസ്റ്റ് ചെയ്തു. മലപ്പുറം മേല്‍മുറില നടുത്തൊടി വീട്ടില്‍ ജുനൈദുല്ല(35)ക്കെതിരേയാണ് വിദ്യാര്‍ഥികള്‍ പരാതി നല്‍കാന്‍ തയാറാകാത്തതിനാല്‍ പോലീസ് സ്വമേധയാ കേസെടുത്തത്. പ്രതിക്കെതിരേ റൗഡി ഹിസ്റ്ററി ഷീറ്റ് തുറന്നതായും മലപ്പുറം പോലീസ് പറഞ്ഞു.

കോളേജിലെ വിദ്യാര്‍ഥി സംഘര്‍ഷത്തിനിടയിലായിരുന്നു സംഭവം. എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ ജുനൈദുല്ലയാണ് കത്തിയെടുത്ത് വിദ്യാര്‍ഥികളെ ആക്രമിക്കാന്‍ ശ്രമിച്ചതെന്നു പോലീസ് പറഞ്ഞു. യുവാവ് കത്തിയെടുക്കുന്നതും ആക്രമിക്കാന്‍ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പ്രിയദര്‍ശിനി കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളും രണ്ടാം വര്‍ഷ വിദ്യാര്‍ഥികളും തമ്മില്‍  മേല്‍മുറി  അങ്ങാടിയില്‍ വച്ച് വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായിരുന്നു. ഇതിനിടയിലാണ് ജുനൈദുല്ല കത്തിയെടുത്ത് വിദ്യാര്‍ഥികള്‍ക്കു നേരെ തിരിഞ്ഞതെന്നാണ് പോലീസ് റിപ്പോര്‍ട്ടിലുള്ളത്.

 

 

Latest News