പെണ്‍കുട്ടിയുടെ നഗ്നഫോട്ടോകള്‍ കൈക്കലാക്കി; പോക്‌സോ കേസില്‍ 18 കാരന്‍ പിടിയില്‍

പത്തനംതിട്ട- സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്‌നഫോട്ടോകള്‍ കൈക്കലാക്കുകയും അശ്ലീല വീഡിയോ അയച്ചു കൊടുക്കുകയും ചെയ്ത യുവാവിനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു.

നാരങ്ങാനം തൈപറമ്പില്‍ പ്രഭാത് നിവാസില്‍ പ്രഭാത്( 18) ആണ് അറസ്റ്റിലായത്. ആറന്മുള പോലീസ് പോക്സോ, ഐ ടി നിയമങ്ങള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. പോലീസ് ഇന്‍സ്‌പെക്ടര്‍ ബി അയൂബ് ഖാന്‍, എസ് ഐ മാരായ രാജീവ്,അനിരുദ്ധന്‍, എ എസ് ഐ നെപ്പോളിയന്‍, എസ് സി പി ഓ സജീഫ് ഖാന്‍, സി പി ഓ മുബാറക് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

 

Latest News