സ്ത്രീധന പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി; ഭര്‍ത്താവും മാതാപിതാക്കളും അറസ്റ്റില്‍

 പത്തനംതിട്ട-സ്ത്രീധന പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവും മാതാപിതാക്കളും അറസ്റ്റില്‍. ഏനാത്ത് വയല എം ജി ഭവനം വീട്ടില്‍ ജിജി ജോയ് (31)പിതാവ് ജോയ് (63), മാതാവ് (സാറാമ്മ (58) എന്നിവരെയാണ് ഡിവൈഎസ്പി ബിനുവിന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ജിജിയുടെ ഭാര്യ അമ്മു (22) ജനുവരി 31 ന് ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിക്കുകയായിരുന്നു.

മരണത്തില്‍ സംശയമുയര്‍ന്നതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. 2017 ലാണ് ഇരുവരുടെയും വിവാഹം നടന്നത്.

സ്ത്രീധനത്തിന്റെ പേരില്‍ പെണ്‍കുട്ടിയെ ഭര്‍ത്തൃഗൃഹത്തില്‍ ഭര്‍ത്താവും മാതാപിതാക്കളും പീഡിപ്പിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റ്. അന്വേഷണ സംഘത്തില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ സുജിത്, എസ് ഐ സുരേഷ് ബാബു, സി പി ഓമാരായ പുഷ്പദാസ്, കിരണ്‍കുമാര്‍, ശ്യാം എന്നിവരുമുണ്ടായിരുന്നു.

 

Latest News