വധഗൂഢാലോചന കേസിലെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി തിങ്കളാഴ്ച

കൊച്ചി-നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കുമെന്ന ഗൂഢാലോചന കേസിൽ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവ് തിങ്കളാഴ്ച. രാവിലെ 10.15നാണ് വിധി പുറപ്പെടുവിക്കുക. കേസിൽ പ്രതിഭാഗത്തിന് പറയാനുള്ളത് നാളെ രാവിലെ 12 മണിക്ക് മുമ്പ് എഴുതി നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. ഇന്ന് പ്രോസിക്യൂഷൻ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്ന് ദിലീപിന്റെ അഭിഭാഷകൻ രാമൻ പിള്ള ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് കേസിൽ വിധി പറയാൻ തിങ്കളാഴ്ചയിലേക്ക് മാറ്റിയത്.
 

Latest News