കോട്ടയം- കോണ്‍ട്രാക്ടറുടെ മര്‍ദനത്തില്‍ ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു. കല്ലൂപ്പാറ എന്‍ജിനീയറിങ് കോളജിന് സമീപം കെട്ടിടം പണിക്ക് വന്ന മാര്‍ത്താണ്ഡം സ്വദേശി സ്റ്റീഫന്‍ (40) ആണ് മരിച്ചത്. കോണ്‍ട്രാക്ടറായ മാര്‍ത്താണ്ഡം സ്വദേശി സുരേഷ്, ആല്‍ബിന്‍ ജോസ് എന്നിവര്‍ ചേര്‍ന്ന് രാത്രിയില്‍ ഇയാളെ മര്‍ദിച്ചു. ഗുരുതരമായി പരുക്കേറ്റ സ്റ്റീഫനെ പുലര്‍ച്ചെ 4 മണിയോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പ്രതികളായ സുരേഷിനേയും ആല്‍ബിനേയും കീഴ്വായ്പൂര് പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിനിടയാക്കിയ കാരണം വ്യക്തമായിട്ടില്ല. കൂലിയെച്ചൊല്ലിയുള്ള തര്‍ക്കമാണെന്ന് സൂചനയുണ്ട്.






