ഇന്ത്യയില്‍ ടി.പി.ആര്‍ പത്തില്‍ താഴെ, 1.4 ലക്ഷം പുതിയ കേസുകള്‍, കേരളം മുന്നില്‍

ന്യൂദല്‍ഹി- രാജ്യത്ത് 24 മണിക്കൂറിനിടെ 1,49,394 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കേരളത്തിലും കര്‍ണാടകയിലും മഹാരാഷ്ട്രയിലുമാണ് കോവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.27 ശതമാനമായി കുറഞ്ഞു. 24 മണിക്കൂറിനിടെ 1,072 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പുതിയ കേസുകളില്‍ 13 ശതമാനം കുറവ് രേഖപ്പെടുത്തി.  രാജ്യത്ത് കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായവരുടെ എണ്ണം. 5,000,55 ആയി.

14,35,569 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 168.47 കോടി ഡോസ് വാക്‌സിന്‍ ഇതുവരെ വിതരണം ചെയ്തതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. കേരളത്തില്‍ കഴിഞ്ഞ ദിവസം 42,667 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കര്‍ണാടകയില്‍ 16,436 പേര്‍ക്കും മഹാരാഷ്ട്രയില്‍ 15,252 പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

 

Latest News