VIDEO: പരസ്പരം കൈവീശി അഭിവാദ്യം ചെയ്ത് പ്രിയങ്കയും അഖിലേഷും, പ്രചാരണത്തിനിടെ ഒരു സൗഹൃദക്കാഴ്ച

ലഖ്നൗ- ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രിയങ്കയും അഖിലേഷും മുഖാമുഖം. യു.പിയിലെ ബുലന്ദ്ശഹറില്‍ വെച്ച് കണ്ടുമുട്ടിയപ്പോള്‍ ഇരുവരും സൗഹാര്‍ദപൂര്‍വം പരസ്പരം അഭിവാദ്യം ചെയ്തു.

ബുലന്ദ്ശഹറില്‍ പ്രചാരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോ നടത്തുകയായിരുന്നു ഇരുവരും. പ്രിയങ്ക തുറന്ന വാഹനത്തിലും അഖിലേഷ് ഒരു ബസിനു മുകളിലുമായിരുന്നു. റോഡ് ഷോകള്‍ നേര്‍ക്ക്‌നേര്‍ വന്നപ്പോള്‍ ഇരുവരും പരസ്പരം കൈവീശി അഭിവാദ്യം ചെയ്തു.

അഖിലേഷിന്റെ കൂടെ സഖ്യകക്ഷിയായ രാഷ്ട്രീയ ലോക്ദള്‍ നേതാവ് ജയന്ത് ചൗധരിയും ഉണ്ടായിരുന്നു. ഇരുവരും ചേര്‍ന്നാണ് പ്രിയങ്കക്ക് നേരെ കൈവീശിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യം ട്വിറ്ററില്‍ പങ്കുവെച്ച പ്രിയങ്ക അഖിലേഷിനെയും ജയന്തിനേയും ടാഗ് ചെയ്തു.

 

Latest News