Sorry, you need to enable JavaScript to visit this website.

വാവ സുരേഷ്  കാര്യങ്ങള്‍ ഓര്‍മിച്ച് പറയുന്നു,   ആരോഗ്യനിലയില്‍ നല്ല പുരോഗതി 

കോട്ടയം- വാവ സുരേഷ് കിടക്കയില്‍ എഴുന്നേറ്റിരിക്കുകയും എല്ലാ കാര്യങ്ങളും ഓര്‍മ്മിച്ച് പറയുകയും ചെയ്യുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍  പറഞ്ഞു. നല്ല രീതിയില്‍ സംസാരിക്കുന്നുണ്ട്. ഇന്നുമുതല്‍ ലഘുഭക്ഷണങ്ങള്‍ നല്‍കിത്തുടങ്ങും. വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ വലിയ പുരോഗതിയുണ്ട്. ്. സുരേഷ് സാധാരണഗതിയില്‍ ശ്വാസം എടുക്കുന്നുണ്ട്. തലച്ചോറിന്റെ പ്രവര്‍ത്തനം സാധാരണഗതിയിലായി.ഇന്ന് ഐസിയുവില്‍ നിന്ന് മാറ്റിയേക്കുമെന്നാണ് സൂചന. വാവ സുരേഷിന്റെ ആരോഗ്യ നില വിലയിരുത്തി തുടര്‍ നീക്കങ്ങള്‍ തീരുമാനിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് ഇന്ന് യോഗം ചേരും. ജനുവരി 31ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് വാവ സുരേഷ് കോട്ടയം കുറിച്ചിയില്‍ എത്തിയത്. കരിങ്കല്‍ കെട്ടിനിടയില്‍ മൂര്‍ഖന്‍ പാമ്പിനെ രാവിലെ മുതല്‍ കണ്ടുവെങ്കിലും നാട്ടുകാര്‍ക്ക് പിടികൂടാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് വാവ സുരേഷിനെ വിവരമറിയിച്ചത്. വാവ സുരേഷെത്തി പാമ്പിനെ പിടികൂടി ചാക്കിലാക്കുന്നതിനിടെയാണ് പാമ്പിന്റെ കടിയേല്‍ക്കുന്നത്. കാല്‍ മുട്ടിന് മുകളിലായാണ് പാമ്പ് കടിയേറ്റത്. തുടര്‍ന്ന് സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനെ തുടര്‍ന്ന് വാവ സുരേഷിനെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. വാവ സുരേഷിനെ കടിച്ചത് മൂര്‍ഖന്‍ പാമ്പ് തന്നെയാണ് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. ആശുപത്രിയിലെത്തിയ ഉടന്‍ തന്നെ ആന്റി വെനം നല്‍കിയിരുന്നു.
 

Latest News