VIDEO പിഞ്ചു കുഞ്ഞിനെ അമ്മ കരടിക്കൂട്ടിലേക്ക് വലിച്ചെറിഞ്ഞു; പീന്നീട് സംഭവിച്ചത്

താഷ്‌കന്റ്- മൂന്ന് വയസ് മാത്രം പ്രായമുള്ള സ്വന്തം കുഞ്ഞിനെ മൃഗശാലയിലെ കരടിക്കൂട്ടിലേക്ക് അമ്മ വലിച്ചെറിയുന്ന ഞെട്ടിപ്പിക്കുന്ന വിഡിയോ വൈറലായി. ഉസ്‌ബെക്കിസ്ഥാന്‍ തലസ്ഥാനമായ താഷ്‌കന്റിലെ മൃഗശാലയിലാണ് സംഭവം. യുവതിയെ വധശ്രമ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. കരടിയുടെ കൂടിനോട് ചേര്‍ന്നുള്ള അടച്ചിട്ട കിടങ്ങിലേക്കാണ് യുവതി സ്വന്തം മകളെ വലിച്ചെറിഞ്ഞത്. 16 താഴ്ചയുണ്ട് ഈ കിടങ്ങിന്. സന്ദര്‍ശകരെല്ലാം നോക്കി നില്‍ക്കെയാണ് സുരക്ഷാ വേലിക്കു മുകളിലൂടെ യുവതി കുഞ്ഞിനെ താഴേക്കെറിഞ്ഞത്. കുഞ്ഞ് കിടങ്ങിലേക്ക് പതിച്ചതു കണ്ട കരടി പതുക്കെ അടുത്തേക്കു വന്നു. ഒന്നു മണത്തു നോക്കിയ ശേഷം തിരഞ്ഞ് നടക്കുകയും ചെയ്തു. കണ്ടവര്‍ക്ക് സ്തംബ്ധരായി നോക്കി നില്‍ക്കാനെ കഴിഞ്ഞുള്ളൂ. ഉടന്‍ മൃഗശാല ജീവനക്കാര്‍ തന്ത്രപൂര്‍വം കരടിയെ കിടങ്ങില്‍ നിന്നും കൂട്ടിലേക്ക് കയറ്റി വാതിടച്ച് കിടങ്ങിലേക്ക് ഓടിയെത്തി കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. അമ്മ കുഞ്ഞിനെ വലിച്ചെറിയാനുണ്ടായ കാരണമെന്ന് വ്യക്തമല്ലെന്ന് അധികൃതര്‍ പറഞ്ഞു. വധശ്രമം കുറ്റം തെളിഞ്ഞാല്‍ അമ്മയ്ക്ക് 15 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാം.

Latest News