സിറിയയില്‍ യു.എസ് വ്യോമാക്രമത്തിനിടെ ഐ.എസ് നേതാവും കുടുംബവും ബോംബ് പൊട്ടിച്ച് മരിച്ചു

അത്‌മെ- വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിനിടെ ഐ.എസ് നേതാവും കുടുംബവും സ്വയം സ്‌ഫോടനം നടത്തി മരിച്ചുവെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഐ.എസ് സംഘടനക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നതെന്ന് വൈറ്റ് ഹൗസ് അവകാശപ്പെട്ടു. 2019 ല്‍ സിറയയിലെ ഇദ്് ലിബില്‍ നടത്തിയ സമാന വ്യോമാക്രമണത്തിലാണഅ ഐ.എസ് നേതാവായിരുന്ന അബൂബക്കര്‍ അല്‍ ബഗ്ദാദി കൊല്ലപ്പെട്ടിരുന്നത്.
ആക്രമണം നടത്തിയ അമേരിക്കയുടെ ധീരന്മാരായ സൈനികരെ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രകീര്‍ത്തിച്ചു. ഐ.എസ് നേതാവ് അബു ഇബ്രാഹിം അല്‍ ഹാഷിമി അല്‍ ഖുറേഷിയാണ് അത് മെ പട്ടണത്തില്‍ താമസിച്ചിരുന്ന വീട്ടില്‍ ബോംബ് പൊട്ടിച്ച് മരിച്ചതെന്ന് വൈറ്റ് ഹൗസിലെ സീനിയര്‍ വക്താവ് പറഞ്ഞു. സ്ത്രീകളും കുട്ടുകളും ഉള്‍പ്പെടെ കുടുംബാംഗങ്ങളെ ഇയാള്‍ കൊലപ്പെടുത്തിയെന്നും വ്ക്താവ് പറഞ്ഞു.   

 

Latest News