അവിഹിതം സംശയിച്ച് ഭാര്യയെ സിലിണ്ടര്‍ കൊണ്ട് തലക്കടിച്ച് കൊന്നു

ന്യൂദല്‍ഹി-അവിഹിത ബന്ധം സംശയിച്ച് ദല്‍ഹിയില്‍ 26 കാരന്‍ ഭാര്യയെ കൊലപ്പെടുത്തി. തെക്കുകിഴക്കന്‍ ദല്‍ഹിയിലെ തുഗ്ലാക്കാബാദിലാണ് സംഭവം. കുക്കറും സിലിണ്ടറും ഉപയോഗിച്ച് തലയ്ക്കടിച്ചാണ് പ്രതി യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
തുഗ്ലക്കാബാദ് എക്സ്റ്റന്‍ഷനില്‍ താമസിക്കുന്ന ഹാസിം ഖാനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഗോവിന്ദ്പുരി പോലീസ് സ്‌റ്റേഷനിലെത്തി ഭാര്യയെ കൊലപ്പെടുത്തിയ കാര്യം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സംഭവ സ്ഥലത്തെത്തി.

20 കാരി ഷഹീന്‍ ഖാന്റെ മൃതദേഹം കട്ടിലില്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു. സല്‍മാന്‍ എന്നയാളുമായി ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് പ്രതിയെ പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.

യുവതിയുടെ തലക്കടിക്കാന്‍ ഉപയോഗിച്ച കുക്കറും സിലണ്ടറും കണ്ടെടുത്തതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

 

Latest News