VIDEO - മലപ്പുറത്ത് വിദ്യാർഥികൾക്ക് നേരെ കത്തിവീശി

മലപ്പുറം- വിദ്യാർഥികൾക്ക് നേരെ കത്തി വീശി മലപ്പുറം മേല്‍മുറിയില്‍ യുവാവ്. മലപ്പുറം മേൽമുറി പ്രിയദർശിനി ആർട്സ് ആന്റ് സയൻസ് കോളജിന് പുറത്താണ് സംഭവം. കോളജിനകത്ത് സീനിയർ വിദ്യാർഥികളും ജൂനിയർ വിദ്യാർഥികളും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇത് മൂർച്ഛിച്ച് റോഡിൽ എത്തിയപ്പോഴാണ് ഭീകരാന്തരീഷത്തിലേത്ത് എത്തിയത്. ജൂനിയർ വിദ്യാർഥിക്ക് വേണ്ടി ഇടപെട്ടയാളാണ് കത്തി വീശിയത്. വിദ്യാർഥികൾക്ക് നേരെ ഓടിയടുത്ത ഇയാൾ അരയിൽനിന്ന് കത്തിയെടുത്ത് വീശുന്നതും ദൃശ്യങ്ങളിൽ കാണം. എസ്.ഡി.പി.ഐ പ്രവർത്തകനായ ജുനൈദാണ് കത്തി വീശിയത്.

Latest News