കന്നഡ നടി അക്ഷര റെഡ്ഡിയെ സ്വര്‍ണ  കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നു

വടകര- വടകര സ്വദേശി ഫയാസിന്റെ സ്വര്‍ണ കടത്തു കേസില്‍ കന്നഡ ചലച്ചിത്ര താരം അക്ഷര റെഡ്ഡിയെ ഇ.ഡി ചോദ്യം ചെയ്യാന്‍ തുടങ്ങി. 2013ല്‍ കൊച്ചി വിമാനത്താവളം വഴി ഇരുപതി കിലോഗ്രാം സ്വര്‍ണം കടത്തിയ കേസിലാണ് എന്‍ഫോഴ്‌സ്‌മെന്റ് താരത്തെ ചോദ്യം ചെയ്യുന്നത്. സിനിമാ നടികളുമായി അടുത്ത ബന്ധം പുലര്‍ത്തിയ സ്മഗഌറാണ് ഫയാസ്. കേരള രാഷ്ട്രീയത്തിലെ പ്രമുഖന്റെ മകനുമായും അടുപ്പമുണ്ട്. ഫയാസിന്റെ അത്യാഡംബര ഗൃഹപ്രവേശത്തില്‍ ടി.പി കേസ് പ്രതികള്‍ ഉള്‍പ്പെടെ എത്തിച്ചേര്‍ന്നിരുന്നു. 
 

Latest News