ന്യൂദല്‍ഹി- രാജ്യത്ത് 24 മണിക്കൂറിനിടെ 1,72,433 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 4.16 കോടിയായി. നിലവില്‍ 15,33,921 ആക്ടീവ് കേസുകളാണുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ രോഗബാധിതരുടെ 3.67 ശതമാനമാണ് ഇത്. 1,008 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 4,97,975 ആയി വര്‍ധിച്ചു.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 10.99 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 12.98 ശതമാനവും രേഖപ്പെടുത്തി.
രാജ്യത്ത് ഇതുവരെ 167.87 കോടി ഡോസ് വാക്സിന്‍ വിതരണം ചെയ്തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ദിവസം മാത്രം 2,59,107 പേര്‍ രോഗമുക്തരായി. കോവിഡ് രോഗമുക്തി നിരക്ക് 95.14 ശതമാനമാണ്.ആകെ രോഗമുക്തരുടെ എണ്ണം 3,97,70,414.






