രാജസ്ഥാന്‍ മന്ത്രിയെ പെണ്‍കെണിയില്‍ കുടുക്കാന്‍ ശ്രമിച്ച 3 പേര്‍ അറസ്റ്റില്‍

ജോധ്പൂര്‍- രാജസ്ഥാനില്‍ മന്ത്രി റാംലാല്‍ ജാട്ടിനെ സ്ത്രീകളെ ഉപയോഗിച്ച് ഹണിട്രാപ്പില്‍ കുടുക്കാനുള്ള ശ്രമം പൊളിച്ചതായി പോലീസ് അറിയിച്ചു. പെണ്‍കെണിയില്‍ ഇരകളെ വീഴ്ത്തുന്ന സംഘത്തെ ജോധ്പൂരില്‍ പിടികൂടി. ഒരു മോഡലിനെ അവരുടെ നഗ്ന ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി മന്ത്രിയുടെ അടുത്തേക്ക് ഫയലുമായി പറഞ്ഞയക്കാന്‍ ശ്രമിച്ചവരാണ് പിടിയിലായത്. ഇവരുടെ ഭീഷണി കാരണം മോഡല്‍ ഹോട്ടലിന്റെ മുകള്‍ നിലയില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇവരിപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 

മോഡലിങ് രംഗത്ത് ജോലി നോക്കാനായി കഴിഞ്ഞ വര്‍ഷം ഉദയ്പൂരിലെത്തിയപ്പോഴാണ് മോഡലായ ഗുന്‍ഗുന്‍ പ്രതികളെ പരിചയപ്പെടുന്നത്. ഈ ബന്ധം ഉപയോഗിച്ച് ഹണിട്രാപിനായി പ്രതികള്‍ മോഡലിനെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതികളില്‍ ഒരാള്‍ നേരത്തേയും സമാന കേസുകളില്‍ പിടിക്കപ്പെട്ടയാളാണ്.

Latest News