സാമൂഹിക നീതിക്കായി പുതിയ വേദിയുമായി മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍

ചെന്നൈ- റിപ്പബ്ലിക് ദിനത്തില്‍ താന്‍ രൂപീകരിച്ച പ്ലാറ്റ്ഫോമായ ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസിലേക്ക് തങ്ങളുടെ പാര്‍ട്ടി പ്രതിനിധികളെ നാമനിര്‍ദ്ദേശം ചെയ്യാന്‍ ക്ഷണിച്ചുകൊണ്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പ്രാദേശിക രാഷ്ട്രീയ ഭേദമന്യേ നേതാക്കള്‍ക്ക് കത്തയച്ചു. രാജ്യം മതാന്ധതയുടെയും മതാധിപത്യത്തിന്റെയും ഭീഷണിയിലാണെന്ന് പറഞ്ഞ സ്റ്റാലിന്‍, 'സമത്വത്തിലും ആത്മാഭിമാനത്തിലും സാമൂഹിക നീതിയിലും വിശ്വസിക്കുന്ന എല്ലാവരും ഒന്നിച്ചാല്‍ മാത്രമേ ഈ ശികള്‍ക്കെതിരെ പോരാടാനാകൂ' എന്ന് കത്തില്‍ പരാമര്‍ശിച്ചു.

ഇന്ത്യയില്‍ സാമൂഹ്യനീതിക്ക് വേണ്ടിയുള്ള പോരാട്ടം മുന്നോട്ട് കൊണ്ടുപോകുന്നതിനും എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരേപോലെ ഒരു പൊതു മിനിമം പരിപാടി കൊണ്ടുവരുന്നതിനുള്ള മേഖലകള്‍ തിരിച്ചറിയുന്നതിനുമായി ഒരു റോഡ്മാപ്പ് സൃഷ്ടിക്കുന്നതിനുമായാണ സാമൂഹ്യനീതി പ്ലാറ്റ്‌ഫോം രൂപീകരിച്ചത്.

 

Latest News