കോട്ടയം - മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവായുമായി ആര്‍.എസ്.എസ് ദക്ഷിണ ക്ഷേത്ര സമ്പര്‍ക്ക പ്രമുഖ് എ. ജയകുമാറും സംഘവും കൂടിക്കാഴ്ച നടത്തി. സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ നടന്ന കൂടിക്കാഴ്ചയില്‍ അഹമ്മദാബാദ് ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് പങ്കെടുത്തു.
ആര്‍.എസ്.എസ് സംഘചാലക് ഡോ. യോഗേഷ് എം, സമ്പര്‍ക്ക പ്രമുഖ് മിഥുന്‍ മോഹന്‍, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സ് അക്കാദമിക് കൗണ്‍സില്‍ അംഗം ഡോ. ഈപ്പന്‍ ചെറിയാന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.






