Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അടച്ചിടുന്നതില്‍ ന്യായമില്ല, ലഫ്, ഗവര്‍ണര്‍ക്ക് കത്തെഴുതി ദല്‍ഹി സ്‌കൂളുകള്‍

ന്യൂദല്‍ഹി- കോവിഡ് മഹാമാരി കാരണം അടച്ച സ്‌കൂളുകള്‍ വീണ്ടും തുറക്കണമെന്ന് അഭ്യര്‍ഥിച്ച് ദല്‍ഹിയിലെ മറ്റൊരു പ്രധാന സ്വകാര്യ സ്‌കൂള്‍  കൂടി സംഘടന ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് (എല്‍.ജി) കത്തയച്ചു. നാഷണല്‍ പ്രോഗ്രസീവ് സ്‌കൂള്‍സ് കോണ്‍ഫറന്‍സ് (എന്‍പിഎസ്സി) ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിനോട് കുട്ടികളുടെ പഠന നഷ്ടത്തെക്കുറിച്ച് ആശങ്ക അറിയിച്ചു.

സംസ്‌കൃതി സ്‌കൂള്‍, സര്‍ദാര്‍ പട്ടേല്‍ വിദ്യാലയം, ദല്‍ഹി പബ്ലിക് സ്‌കൂളിന്റെ വിവിധ ശാഖകള്‍, മോഡേണ്‍ സ്‌കൂള്‍ എന്നിങ്ങനെ ദല്‍ഹിയിലെ പ്രമുഖ സ്‌കൂളുകളില്‍ ചിലത് എന്‍പിഎസ്സിക്ക് കീഴിലുണ്ട്. ആക്ഷന്‍ കമ്മിറ്റി അണ്‍ എയ്ഡഡ് പ്രൈവറ്റ് സ്‌കൂളുകള്‍ എല്‍.ജിയുടെ ഓഫീസിന് ഞായറാഴ്ച കത്തെഴുതിയിരുന്നു. സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നതിന് മുന്‍ഗണന നല്‍കണമെന്ന് എല്‍.ജിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌കൂളുകള്‍ അടച്ചിടുന്നതിന് ന്യായീകരണമൊന്നുമില്ലെന്ന് അവര്‍ പറഞ്ഞു.

ദല്‍ഹിയിലെ സ്‌കൂളുകള്‍ ഏകദേശം രണ്ട് വര്‍ഷമായി പകര്‍ച്ചവ്യാധി മൂലം അടച്ചുപൂട്ടുന്നു, ഇത് എല്ലാ പ്രായത്തിലുമുള്ള വിദ്യാര്‍ഥിളുടെയും മാനസികവും ശാരീരികവുമായ ആരോഗ്യത്തെ വളരെയധികം ബാധിച്ചു. ഇന്നത്തെ സാഹചര്യം തലമുറകളുടെ വിപത്തിലേക്ക് നയിക്കുന്ന വലിയ പഠന വിടവുകള്‍ നിലനിര്‍ത്തുന്നു, അത് ദീര്‍ഘകാലം നീളുന്നതും, ആഴത്തില്‍ വേരൂന്നിയതുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.

സ്‌കൂളുകള്‍ തുറക്കുന്നതുമായി വൈറസ് വ്യാപനത്തിന് ബന്ധമില്ലെന്ന് ലോകാരോഗ്യ സംഘടനയും യുണിസെഫും ആഗോള മെഡിക്കല്‍ വിദഗ്ധരും വ്യക്തമാക്കിയിട്ടുണ്ട്. വാസ്തവത്തില്‍, എല്ലാ പൊതുസ്ഥലങ്ങളും വീണ്ടും തുറന്നപ്പോള്‍, സ്‌കൂളുകള്‍ അടച്ചിടുന്നതിന് ഒരു ന്യായീകരണവുമില്ല- കത്തില്‍ പറയുന്നു.

 

Latest News