ന്യൂദല്‍ഹി- ഝാര്‍ഖണ്ഡ്, ബോംബെ, കല്‍ക്കത്ത ഹൈക്കോടതികളിലേക്ക് നിരവധി ജഡ്ജിമാരെ നിയമിക്കാനുള്ള മുന്‍ ശുപാര്‍ശ സുപ്രീം കോടതി കൊളീജിയം ആവര്‍ത്തിച്ചു.
ഫെബ്രുവരി ഒന്നിന് നടന്ന യോഗത്തില്‍, ജുഡീഷ്യല്‍ ഓഫീസര്‍ പ്രദീപ് കുമാര്‍ ശ്രീവാസ്തവയെ ജാര്‍ഖണ്ഡ് ഹൈക്കോടതിയിലേക്കും ജുഡീഷ്യല്‍ ഓഫീസര്‍മാരായ യു.എസ് ജോഷി-ഫാല്‍കെയ്ന്ദ്, ബി.പി ദേശ്പാണ്ഡെ എന്നിവരെ ബോംബെ ഹൈക്കോടതിയിലേക്കും ജുഡീഷ്യല്‍ ഓഫീസര്‍മാരായ ശംപാ ദത്ത്, സിദ്ധാര്‍ഥ റോയ് ചൗധരി എന്നിവരെ കല്‍ക്കത്ത ഹൈക്കോടതിയിലേക്കും ഉയര്‍ത്താന്‍ കൊളീജിയം ശുപാര്‍ശ ചെയ്തു.
അഭിഭാഷകനായ രാജീവ് റോയിയെ പട്ന ഹൈക്കോടതി ജഡ്ജി ആയും ജുഡീഷ്യല്‍ ഓഫീസര്‍മാരായ പൂനം എ ബംബ, നീന ബന്‍സാല്‍ കൃഷ്ണ, ദിനേശ് കുമാര്‍ ശര്‍മ്മ, അനൂപ് കുമാര്‍ മെന്‍ദിരട്ട, സ്വരണ കാന്ത ശര്‍മ, സുധീര്‍ കുമാര്‍ ജെയിന്‍ എന്നിവരെ ദല്‍ഹി ഹൈക്കോടതി ജഡ്ജിമാരായും ഉയര്‍ത്താനുള്ള നിര്‍ദേശവും കൊളീജിയം അംഗീകരിച്ചു.
കൂടാതെ, അഭിഭാഷകരായ കെ സുരേന്ദര്‍, സി വി ഭാസ്‌കര്‍ റെഡ്ഡി, എസ് നന്ദ, എം സുധീര്‍ കുമാര്‍, ജെ ശ്രീദേവി, എം സഫിയുള്ള ബെയ്ഗ്, എന്‍ ശ്രാവണ്‍ കുമാര്‍ വെങ്കട്ട്, ജുഡീഷ്യല്‍ ഓഫീസര്‍മാരായ ജി അനുപമ ചക്രവര്‍ത്തി, എം ജി പ്രിയദര്‍ശിനി, എസ് നായിഡു, എ നായിഡു, എ സന്തോഷ് റെഡ്ഡിയും ഡി നാഗാര്‍ജുന എന്നിവരെ തെലങ്കാന ഹൈക്കോടതിയില്‍ നിയമിക്കാനും കൊളീജിയം ശുപാര്‍ശ ചെയ്തു.






