Sorry, you need to enable JavaScript to visit this website.

പിഞ്ചുകുഞ്ഞുങ്ങള്‍ക്കുള്ള വാക്‌സിനും തയാര്‍, അനുമതി തേടി ഫൈസര്‍

വാഷിംഗ്ടണ്‍- അഞ്ച് വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന് അനുമതി തേടി ഫൈസര്‍-ബയോണ്‍ടെക്. ആറ് മാസം മുതല്‍ അഞ്ച് വയസ്സ് വരെ പ്രായമുള്ള കുട്ടികളില്‍ ഉപയോഗിക്കാവുന്ന രണ്ട് ഡോസ് കോവിഡ് വാക്സിനാണ് കമ്പനി വികസിപ്പിച്ചിരിക്കുന്നത്.

ഈ വാക്സിന്റെ അടിയന്തര ഉപയോഗത്തിനുള്ള അനുമതിക്കായാണ് യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനെ (എഫ്.ഡി.എ) സമീപിച്ചിരിക്കുന്നത്. വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ വിശദാംശങ്ങള്‍ വരുംദിവസങ്ങളില്‍ സമര്‍പ്പിക്കുമെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയെയും അനുമതിക്കായി സമീപിക്കുമെന്നും കമ്പനി പറഞ്ഞു.

 

Latest News