ന്യൂദല്‍ഹി- ത്രിപുരയില്‍ ഒരു സീറ്റ് പോലും നേടാന്‍ കഴിയാത്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബി.ജി.പി പ്രസിഡന്റ് അമിത് ഷാ. തെരഞ്ഞെടുപ്പ് ഇറ്റലിയിലും നടക്കുന്നുണ്ടെന്നാണ് രാഹുലിന്റെ അസാന്നിധ്യം ചൂണ്ടിക്കാട്ടി അമിത് ഷാ പറഞ്ഞത്.
തെരഞ്ഞെടുപ്പ് ഇറ്റലിയില്‍ നടക്കുന്നുണ്ടെന്ന് എനിക്ക് വാട്‌സാപ്പില്‍ ഒരു സന്ദേശം ലഭിച്ചു- അമിത്ഷാ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തന്റെ മുത്തശ്ശിക്ക് 93തികയുകയാണെന്നും അതിനാല്‍ ഇത്തവണ ഹോളി അവരോടൊപ്പമാണെന്നും രാഹുല്‍ മാര്‍ച്ച് ഒന്നിന് ട്വീറ്റ് ചെയ്തിരുന്നു. തെരഞ്ഞെടുപ്പിലെ തന്ത്രങ്ങളുടെ ചാണക്യനെന്ന് പറഞ്ഞ് കേന്ദ്ര മന്ത്രി ഗിരിരാജ് സിങും രാഹുല്‍ ഗാന്ധിയെ പരിഹസിച്ചു. ഇന്ത്യയില്‍ നിന്ന് എപ്പോള്‍ ഓടണമെന്ന് അദ്ദേഹത്തിന് നന്നായി അറിയാം- ഗിരിരാജ് സിങ് പറഞ്ഞു.