കണ്ണൂര്‍- വിസ വാഗ്ദാനം നല്‍കി യുവാവില്‍ നിന്നും 2 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത 2 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ചപ്പാരപ്പടവ് എരുവാട്ടി സ്വദേശി കൊച്ചേടത്തില്‍ അജയുടെ പരാതിയിലാണ് എറണാകുളം സ്വദേശി സന്തോഷ് ജോസഫ് , ഇടനിലക്കാരന്‍ ആലക്കോട് തലവില്‍ സ്വദേശി ലോഹിതാക്ഷന്‍ എന്നിവര്‍ക്കെതിരെ പരി യാരം പോലീസ് കേസെടുത്തത്.
2019 ഓഗസ്റ്റ്് ഒന്നിനും നവംബര്‍ മാസത്തിലുമായുള്ള ദിവസങ്ങളില്‍ എടക്കോത്തെ ഫെഡറല്‍ ബാങ്ക് അക്കൗണ്ട് വഴി പരാതിക്കാരന്‍ എറണാകുളം സ്വദേശിയുടെ അക്കൗണ്ടിലേക്ക് രണ്ടു ലക്ഷത്തി ആയിരം രൂപ അയച്ചു കൊടുക്കുകയും ചെയ്തിരുന്നു. പിന്നീട് വിസ നല്‍കുകയോ വാങ്ങിച്ച പണം തിരിച്ചുനല്‍കുകയോ ചെയ്യാതെയും വിളിച്ചാല്‍ ഫോണ്‍ എടുക്കാതെയും വിശ്വാസവഞ്ചന നടത്തിയെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.