ഉപേക്ഷിക്കപ്പെട്ട മൂന്ന് കല്‍ക്കരി ഖനികള്‍ തകര്‍ന്ന് നിരവധി ആളുകള്‍ കുടുങ്ങി

റാഞ്ചി- ഝാര്‍ഖണ്ഡിലെ ധന്‍ബാദ് ജില്ലയില്‍ അനധികൃത ഖനനത്തിനിടെ ഉപേക്ഷിക്കപ്പെട്ട മൂന്ന് കല്‍ക്കരി ഖനികള്‍ തകര്‍ന്ന് നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി അധികൃതര്‍ പറഞ്ഞു. നിര്‍സ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ് ലിമിറ്റഡിന്റെ (ഇസിഎല്‍) കപസാര ഔട്ട്സോഴ്സിംഗ് പ്രോജക്റ്റില്‍ തിങ്കളാഴ്ച വൈകുന്നേരം 5 മണിയോടെയാണ് ആദ്യ സംഭവം നടന്നതെന്ന് അവര്‍ പറഞ്ഞു.

രണ്ടാമത്തെ സംഭവം നിര്‍സയിലെ ഭാരത് കോക്കിംഗ് കോള്‍ ലിമിറ്റഡിന്റെ (ബിസിസിഎല്‍) ചാച്ച് വിക്ടോറിയയില്‍ തിങ്കളാഴ്ച രാത്രിയും മൂന്നാമത്തെ സംഭവം ചൊവ്വാഴ്ച രാവിലെ പഞ്ചേത് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഇസിഎല്ലിന്റെ ഓപ്പണ്‍ കാസ്റ്റ് മൈനിലുമാണെന്ന് അവര്‍ പറഞ്ഞു.

 

Latest News