ചൈനീസ് സൈന്യം പിടികൂടിയ കുട്ടിയ പീഡിപ്പിച്ചു, രണ്ടു തവണ ഷോക്കടിപ്പിച്ചു- പിതാവ്

ന്യൂദല്‍ഹി- ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) തട്ടിക്കൊണ്ടുപോയതായി പറയപ്പെടുന്ന അരുണാചല്‍ കൗമാരക്കാരനായ മിറാം തരോണ്‍ (17) സിഡോ ഗ്രാമത്തില്‍ കുടുംബവുമായി വീണ്ടും ഒന്നിച്ചതിന് തൊട്ടുപിന്നാലെ, തടവില്‍ വെച്ച് കുട്ടി പീഡിപ്പിക്കപ്പെട്ടതായി ബന്ധുക്കള്‍ ആരോപിച്ചു.

എന്റെ മകനെ ചൈനീസ് പട്ടാളക്കാര്‍ പലതവണ ചവിട്ടി. രണ്ടുതവണ അവര്‍ അവനെ ഷോക്കടിപ്പിച്ചു. -അദ്ദേഹം പറഞ്ഞു.
നിയന്ത്രണരേഖക്ക്(എല്‍എസി) സമീപമുള്ള ലുങ്താ ജോര്‍ മേഖലയ്ക്ക് സമീപം വേട്ടക്ക് പോയ  സംഘത്തിന്റെ ഭാഗമായിരുന്ന മിറാമിനെ ജനുവരി 18-ന് ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍നിന്ന് പിഎല്‍എ തട്ടിക്കൊണ്ടുപോയതായാണ് ആരോപണം. അതിര്‍ത്തികടന്ന് വഴിതെറ്റിയ കുട്ടിയെ ചൈനീസ് സൈന്യം പിടികൂടി കൈമാറിയതെന്നാണ് ഔദ്യോഗിക ഭാഷ്യം.

 

Latest News