യൂറോപ്യന്‍ കാറുകള്‍ക്ക് തീരുവ ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി

വാഷിംഗ്ടണ്‍- യൂറോപ്യന്‍ യൂണിയനില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് നികുതി ഏര്‍പ്പെടുത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. വിവേകശൂന്യമായ വാണിജ്യ ഇടപാടുകള്‍ കാരണം മറ്റ് രാജ്യങ്ങള്‍ വര്‍ഷങ്ങളായി അമേരിക്കയെ മുതലെടുക്കുകയാണെന്ന് ട്രംപ് ആരോപിച്ചു. 
നേരത്തെ, ഇറക്കുമതി ചെയ്യുന്ന സ്റ്റീലിനും അലൂമിനിയത്തിനും തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. സ്റ്റീല്‍ ഇറക്കുമതിക്ക് 25 ശതമാനവും അലൂമിനിയം ഇറക്കുമതിക്ക് 10 ശതമാനവും ചുങ്കം ചുമത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ തീരുവ ചുമത്താനുള്ള തീരുമാനം യു.എസിന് തിരിച്ചടിയാകുമെന്നാണ് അന്താരാഷ്ട്ര നാണയ നിധിയുടെ വിലയിരുത്തല്‍.

ട്രംപിന്റെ തീരുമാനത്തിനുള്ള മറുപടിയായി യു.എസില്‍ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം തീരുവ ഏര്‍പ്പെടുത്താന്‍ യൂറോപ്യന്‍ യൂനിയന്‍ വാണിജ്യ മേധാവികള്‍ ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Latest News