മലേഷ്യന്‍ വിമാനത്തിനായുള്ള തരിച്ചില്‍ നിര്‍ത്തുന്നു 

ക്വാലാലംപുര്‍- ബീജിംഗിലേക്കുളള യാത്രാമധ്യേ ഇന്ത്യാ മഹാസമുദ്രത്തിന് മുകളില്‍ വെച്ച് കാണാതായ മലേഷ്യന്‍ വിമാനത്തിനായുളള തിരച്ചില്‍ അവസാനിപ്പിക്കുന്നു. അടുത്ത ജൂണ്‍ വരെ തിരച്ചില്‍ നടത്തിയാല്‍ മതിയെന്നാണ് അമേരിക്കന്‍ കമ്പനിയുടെ തീരുമാനം. നേരത്തെ വിമാനത്തിന്റെ അവശിഷ്ടമെന്ന് കരുതുന്ന ഭാഗങ്ങള്‍ മഡഗാസ്‌കറില്‍ കണ്ടെത്തിയിരുന്നു.എന്നാല്‍ വിമാനത്തിന്റെ മറ്റ് ഭാഗങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. 
2014 മാര്‍ച്ച് എട്ടിനാണ് ക്വാലാലംപൂരില്‍ നിന്ന് ബീജിംഗിലേക്ക് പോയ ബോയിംഗ് 777 വിമാനം കാണാതായത്.
ചൈന, ഓസ്‌ട്രേലിയ, മലേഷ്യ എന്നീ രാജ്യങ്ങള്‍ സംയുക്തമായാണു ആദ്യം തെരച്ചില്‍ നടത്തിയത്. വിമാനം കാണാതാവുമ്പോള്‍ 239 യാത്രക്കാരും 20 ഓളം ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. ഇവരെല്ലാം മരിച്ചിട്ടുണ്ടാകാമെന്നാണ് നിഗമനം. തിരച്ചില്‍ അവസാനിപ്പിച്ചാല്‍ മാത്രമേ ഇതുമായി ബന്ധപ്പെട്ട കേസുകളും തീര്‍പ്പാകുകയുള്ളൂ.


 

Latest News