ഇ.ഡി മുന്‍ ജോയിന്റ് ഡയറക്ടര്‍ സ്വമേധയാ വിരമിച്ചു, ബി.ജെ.പി സ്ഥാനാര്‍ഥിയാകും

ന്യൂദല്‍ഹി- എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മുന്‍ ജോയിന്റ് ഡയറക്ടര്‍ രാജേശ്വര്‍ സിംഗ് സര്‍വീസില്‍നിന്ന് സ്വമേധയാ വിരമിച്ചു.  ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍പുറിലെ ബി.ജെ.പി സ്ഥാനാര്‍ഥിയായി അദ്ദേഹം മത്സരിക്കുമെന്നാണ് സൂചന. സ്വമേധയ വിരമിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി.

ടുജി സ്പെക്ട്രം, അഗസ്റ്റവെസ്റ്റ്ലാന്‍ഡ് ഇടപാട് തുടങ്ങി രണ്ടാം യു.പി.എ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ നിരവധി കേസുകളുടെ അന്വേഷണ ഉദ്യോഗസ്ഥനായിരിരുന്നു രാജേശ്വര്‍. സ്വമേധയാ വിരമിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തര മന്ത്രി അമിത് ഷാ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയ നേതാക്കളെ പുകഴ്ത്തി രാജേശ്വര്‍ ട്വിറ്റ് ചെയ്തു.

 

Latest News