കണ്ണൂരില്‍ ഹോട്ടല്‍ ഉടമ വെട്ടേറ്റ് മരിച്ചു

കണ്ണൂര്‍-  കണ്ണൂരില്‍ ഹോട്ടല്‍ ഉടമ വെട്ടേറ്റ് മരിച്ചു. പയ്യാമ്പലത്തെ സുഫിമക്കാന്‍ ഹോട്ടല്‍ ഉടമ തായത്തെരുവിലെ ജസീറാണ്(35) കൊല്ലപ്പെട്ടത്. ഹോട്ടല്‍ അടച്ച്  വീട്ടിലേക്ക് മടങ്ങുന്നതിനിടെ അര്‍ദ്ധരാത്രിയോടെ  ആയിക്കര മത്സ്യ മാര്‍ക്കറ്റിന് സമീപത്താണ് കൊലപാതകം നടന്നത്.
ബഹളം കേട്ട് ഓടിയെത്തിയ മത്സ്യ മാര്‍ക്കറ്റിലെ തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് ജസിറിനെ ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് സൂചന. കണ്ണൂര്‍ എസിപി  പി പി സദാനന്ദന്റെ നേതൃത്വത്തില്‍ പോലിസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
 

Latest News