തെഹ്‌റാന്‍- ഇറാനിലെ മര്‍കാസി പ്രവിശ്യയിലെ അറാകില്‍ പെണ്‍സിംഹം മൃഗശാല ജീവനക്കാരനെ കൊലപ്പെടുത്തിയ ശേഷം ഇണയോടൊപ്പം ഇറങ്ങിയോടി. വര്‍ഷങ്ങളായി മൃഗശാലയില്‍ കഴിയുന്ന പെണ്‍സിംഹമാണ് കൂടിന്റെ വാതില്‍ പൊളിച്ച് പുറത്തുകടന്നത്. ഈ സമയം ഭക്ഷണവുമായി എത്തിയ സൂക്ഷിപ്പുകാരനെ പെണ്‍സിംഹം ആക്രമിച്ചു കൊലപ്പെടുത്തി. ശേഷം കൂട്ടിലുണ്ടായിരുന്ന ഇണയോടൊപ്പം സ്ഥലംവിടുകയായിരുന്നു. സംഭവം നടന്നയുടന്‍ സുരക്ഷാ സേന മൃഗശാലയുടെ നിയന്ത്രണം ഏറ്റെടുത്തു. ഓടിപ്പോയ സിംഹങ്ങളെ കണ്ടെത്തി പടികൂടുകയും ചെയ്തതായി ഇറാന്‍ വാര്‍ത്താ ഏജന്‍സ് റിപോര്‍ട്ട് ചെയ്യുന്നു. 40കാരനാണ് സിംഹത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.