പാക് അധീന കശ്മീര്‍ 2024ഓടെ ഇന്ത്യയുടെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കാമെന്ന് കേന്ദ്ര മന്ത്രി

താനെ- പാക്കിസ്ഥാന്‍ നിയന്ത്രണത്തിലുള്ള പാക് അധീന കശ്മീര്‍ 2024ഓടെ ഇന്ത്യയുടെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര മന്ത്രി കപില്‍ പാട്ടീല്‍. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും അമിത് ഷായ്ക്കും മാത്രമെ ചില കാര്യങ്ങള്‍ രാജ്യത്തിനു വേണ്ടി നേടിയെടുക്കാന്‍ കഴിയൂവെന്നും മഹാരാഷ്ട്രയിലെ ഭീവണ്ഡിയില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. 

ഉള്ളിയുടെയും ഉരുളക്കിഴങ്ങിന്റെയും വില കുറയ്ക്കാനല്ല മോദി പ്രധാനമന്ത്രി ആയതെന്നും ജനങ്ങള്‍ ഈ ചിന്താഗതിയില്‍ നിന്ന് പുറത്തുവരണമെന്നും മന്ത്രി പറഞ്ഞു. '2024ഓടെ എന്തെങ്കിലും സംഭവിച്ചേക്കാം. നമുക്ക് കാത്തിരിക്കാം. പാക് അധീന കശ്മീര്‍ ഇന്ത്യയുമായി കൂട്ടിച്ചേര്‍ക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതില്‍ പ്രശ്‌നം കാണേണ്ടതില്ല. കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമേ ഇതൊക്കെ ചെയ്യാന്‍ കഴിയൂ. എന്നാല്‍ അതിനായി നാം ഈ ഉരുളക്കിഴങ്ങിന്റെയും ഉള്ളിയുടെയും പയറിന്റെയും ചിന്താഗതിയില്‍ നിന്ന് പുറത്തുവരണം- അദ്ദേഹം പ്രസംഗിച്ചു. പഞ്ചായത്തി രാജ് സഹമന്ത്രിയാണ് കപില്‍ പാട്ടീല്‍

Latest News