Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ കോവിഡ് നിരക്ക് 2.09 ലക്ഷം, പോസിറ്റിവിറ്റി കൂടി, 15.75

ന്യൂദല്‍ഹി- ഞായറാഴ്ചത്തെ 2.34 ലക്ഷം അണുബാധകളില്‍നിന്ന് ഇന്ത്യയിലെ കോവിഡ് നിരക്ക് കുത്തനെ കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 2.09 ലക്ഷം പുതിയ കോവിഡ് -19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. സജീവമായ കേസ് ഇപ്പോള്‍ 18,31,268 ആണ്, രോഗമുക്തി നിരക്ക് 94.37 ശതമാനമായി ഉയര്‍ന്നു.

പ്രതിവാര, പ്രതിദിന പോസിറ്റിവിറ്റി നിരക്ക് യഥാക്രമം 15.77, 15.75 ശതമാനമാണ്. പ്രതിദിന, പ്രതിവാര പോസിറ്റിവിറ്റി നിരക്ക് ഞായറാഴ്ച യഥാക്രമം 14.5 ശതമാനവും 16.4 ശതമാനവുമായിരുന്നു.

തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ കോവിഡ്-19 സാഹചര്യം വിലയിരുത്തുന്നതിനും പ്രചാരണ റാലികള്‍ക്കുള്ള നിരോധം തുടരണമോയെന്ന് തീരുമാനിക്കുന്നതിനും തിങ്കളാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗം ചേരും. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും പുറത്തിറങ്ങി പ്രചാരണം നടത്തുന്നതിന് പുതിയ ഇളവുകള്‍ നല്‍കാമോ എന്ന കാര്യത്തിലും കമ്മീഷന്‍ തീരുമാനമെടുക്കും. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, പഞ്ചാബ്, മണിപ്പൂര്‍ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് ഷെഡ്യൂള്‍ ജനുവരി 31 വരെ പ്രഖ്യാപിച്ചപ്പോള്‍ റാലികള്‍ക്കും റോഡ്ഷോകള്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധം ഏര്‍പ്പെടുത്തിയിരുന്നു.

 

Latest News