ആറളത്ത് കാട്ടാനയുടെ ചവിട്ടേറ്റ് യുവാവ്  മരിച്ചു

കണ്ണൂര്‍  ആറളം ഫാമില്‍ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാള്‍ മരിച്ചു. കള്ളുചെത്ത് തൊഴിലാളിയാണ് മരിച്ചത്. ഫാം ഒന്നാം ബ്ലോക്കിലെ കള്ളുചെത്ത് തൊഴിലാളി മട്ടന്നൂര്‍ കൊളപ്പ സ്വദേശി റിജേഷിനെയാണ് (39) കാട്ടാന ചവിട്ടിക്കൊന്നത്. പുലര്‍ച്ചെ കള്ള് ചെത്താനെത്തിയ റിജേഷിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. കാട്ടാന ആക്രമിക്കാനെത്തുന്നതു കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അതിനു സാധിച്ചില്ല. ആക്രമിച്ചത് ഒറ്റയാന്‍ ആണെന്നാണ് വിവരം. സംഭവസ്ഥലത്തുവച്ച് തന്നെ റിജേഷ് മരിച്ചു.
 

Latest News