ഷീബ അമീറിന് കെ.ജി.എം.ഒ.എ അവാര്‍ഡ്

തൃശൂര്‍ - ആരോഗ്യ രംഗത്ത് മികച്ച സന്നദ്ധ പ്രവര്‍ത്തനത്തിനുളള കേരള ഗവ.മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെ.ജി.എം.ഒ.എ)ഏര്‍പ്പെടുത്തിയ ഡോ.എസ്.വി സതീഷ് കുമാര്‍ സ്മാരക അവാര്‍ഡ് സാമൂഹ്യ പ്രവര്‍ത്തക ഷീബ അമീറിന്. 10,000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. സാമൂഹ്യ പ്രവര്‍ത്തനത്തിന് സംസ്ഥാന തലത്തിലും ദേശീയ തലത്തിലും അനേകം പുരസ്‌കാരങ്ങള്‍ നേടിയ ഷീബ അമീര്‍ 2007ലാണ് സൊലസ് എന്ന ചാരിറ്റബിള്‍ ട്രസ്റ്റ് ന് രൂപം നല്‍കിയത്. പാലിയേറ്റീവ് കെയര്‍ രംഗത്ത് പതിനേഴ് വര്‍ഷത്തിലധികം പ്രവര്‍ത്തി പരിചയം ഉള്ള ഷീബ അമീറിന് ഈ സന്നദ്ധ സ്ഥാപനം തുടങ്ങാന്‍ പ്രചോദനം ആയത് സ്വന്തം കുഞ്ഞിന്റെ രോഗവും ആയതിനു ആയുള്ള ആശുപത്രികളിലെ യാത്രകളും അവിടെ കണ്ട രോഗികളുടെ വിഷമങ്ങളും ആണ്. തൃശൂരില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം ക്യാന്‍സര്‍, താലസീമിയ, ഹീമോഫീലിയ, ഹൃദയ സംബന്ധമായ രോഗങ്ങള്‍ എന്നിവ ബാധിച്ച 3600 ല്‍ അധികം കുട്ടികളെ പരിപാലിക്കുന്നു. മറ്റ് നിരവധി സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ് ഷീബ അമീര്‍.

 

 

 

Latest News