കേരളത്തില്‍ വാരാന്ത്യ നിയന്ത്രണം  തുടര്‍ന്നേക്കും 

കൊച്ചി- കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കേരളത്തില്‍ ഏര്‍പ്പെടുത്തിയ വാരാന്ത്യ  നിയന്ത്രണം രണ്ട് വാരം കൂടി തുടര്‍ന്നേക്കും. ഞായറാഴ്ചയിലെ ലോക്ഡൗണ്‍ സമാന നിയന്ത്രണം തുടരണമോ എന്നതുള്‍പ്പടെയുള്ള തീരുമാനങ്ങളെടുക്കാന്‍ കോവിഡ് അവലോകന യോഗം ഇന്നു ചേരും. നിയന്ത്രണങ്ങള്‍ തിരുവനന്തപുരം ജില്ലയില്‍ ഫലം ചെയ്‌തെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന എറണാകുളം ജില്ലയില്‍ കൂടുതല്‍ നിയന്ത്രണത്തിനും സാധ്യതയുണ്ട്. നിലവില്‍ ജനുവരി 23, 30 ദിവസങ്ങളില്‍ മാത്രമാണ് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഫെബ്രുവരിയിലെ രണ്ട് ഞായറാഴ്ചകളില്‍ കൂടി ഈ നിയന്ത്രണം തുടരാനാണ് ആലോചന.  ഇന്ന് ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ ഞായര്‍ നിയന്ത്രണം തുടരുന്നതിനെ കുറിച്ച് തീരുമാനമെടുക്കും സംസ്ഥാനത്ത് തുടര്‍ച്ചയായി നാലാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം അര ലക്ഷത്തിനു മുകളിലാണ്. ഇന്നലെ 1,03,366 സാംപിളുകളുടെ ഫലം വന്നപ്പോള്‍ 51,570 പേര്‍ പോസിറ്റീവായി. സ്ഥിരീകരണ നിരക്ക് (ടിപിആര്‍) 49.89%. നിലവില്‍ 3,54,595 പേരാണ് ചികിത്സയിലുള്ളത്. 32,701 പേര്‍ കോവിഡ് മുക്തരായി. 14 മരണം കൂടി സ്ഥിരീകരിച്ചു. ആകെ മരണം 53,666.


 

Latest News