Sorry, you need to enable JavaScript to visit this website.

ഏറ്റുമാനൂരില്‍ എ.ടി.എം തകര്‍ത്തു മോഷണ ശ്രമം

കോട്ടയം - ഏറ്റുമാനൂരില്‍ എ.ടി.എം തകര്‍ത്തു മോഷണ ശ്രമം. ഞായറാഴ്ച പുലര്‍ച്ചെയാണ് യുവാവ് കമ്പി ഉപയോഗിച്ചു എ.ടി.എം തകര്‍ത്തത് നീല ടീ ഷര്‍ട്ടും ,തൊപ്പിയും മാസ്‌കും ധരിച്ച് എത്തിയ യുവാവ്  കമ്പി ഉപയോഗിച്ച് തകര്‍ക്കുന്ന ചിത്രമാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. സംക്രാന്തി - പേരൂര്‍ റോഡില്‍  പുളിമൂട് കവലയില്‍ എസ്.ബി.ഐ യുടെ എടിഎം ആണ് കുത്തി പൊളിച്ച് കവര്‍ച്ചാ ശ്രമം നടത്തിയിരിക്കുന്നത്.

ഞായറാഴ്ച പുലര്‍ച്ചെ 2.39 ഓടെയാണ് എടിഎം തകര്‍ക്കപ്പെട്ടിരിക്കുന്നത്. പുലര്‍ച്ചെ ഇതുവഴി വന്ന യാത്രക്കാരാണ് എടിഎം തകര്‍ത്തതു കണ്ടത്. തുടര്‍ന്ന് ഇവര്‍ വിവരം ഏറ്റുമാനൂര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. എടിഎം യന്ത്രം തകര്‍ത്തശേഷം പണം കവരാന്‍ ശ്രമം നടത്തി. എടിഎം മെഷീന്‍ ഏതാണ്ട് പൂര്‍ണമായും തകര്‍ത്ത നിലയിലാണ്. എടിഎം കൗണ്ടറിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പോലീസ് ശേഖരിക്കുന്നുണ്ട്. എടിഎം പൂര്‍ണമായി പരിശോധിച്ചാല്‍ മാത്രമേ പണ നഷ്ടമുണ്ടോ എന്നു തിട്ടപ്പെടുത്താനാവൂ. ബാങ്ക് അധികൃതര്‍ ഇതുസംബന്ധിച്ച നടപടികളിലാണ്.

 

 

Latest News