പാതയോരത്ത് പാര്‍ക്ക് ചെയ്ത കാര്‍ ആസിഡൊഴിച്ച് നശിപ്പിച്ചു

തിരുവനന്തപുരം- വീടിനടുത്തായി പാതയോരത്ത് രാത്രിയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ ആസിഡൊഴിച്ച് നശിപ്പിച്ച നിലയില്‍. തിരുവനന്തപുരം ജില്ലയിലെ തൊഴുവന്‍കോടാണ് സംഭവം. തൊഴുവന്‍കോട് ക്ഷേത്രത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറാണ് നശിപ്പിച്ചത്. സംഭവത്തെ തുടര്‍ന്ന് ഉടമ ഹരികൃഷ്ണന്‍ പൊലീസില്‍ പരാതി നല്‍കി.

വീട്ടുവളപ്പിലേക്ക് കാര്‍ കയറ്റാനാകാത്തതിനാല്‍ സ്ഥിരമായി ഹരികൃഷ്ണന്‍ തൊഴുവന്‍കോട് ക്ഷേത്രത്തിലേക്ക് പോകുന്ന റോഡിന്റെ വശത്താണ് കാര്‍ പാര്‍ക്ക് ചെയ്യുന്നത്. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ കാര്‍ പാര്‍ക്ക് ചെയ്തശേഷം വീട്ടിലേക്ക് പോയ ഹരികൃഷ്ണന്‍ രാവിലെ വാഹനം എടുക്കാനായി എത്തിയപ്പോഴാണ് ആസിഡൊഴിച്ച് നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.

കാര്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഒരു തര്‍ക്കവും ഉണ്ടായിട്ടില്ലെന്നും ഇയാള്‍ പറയുന്നു.

 

Latest News