ഹിന്ദുത്വവാദികള്‍ കരുതുന്നത്, ഗാന്ധിജി ഇല്ലെന്നാണ്; സത്യമുള്ളിടത്ത് അദ്ദേഹം ജീവിച്ചിരിക്കുന്നു- രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി- ഹിന്ദുത്വവാദികള്‍ കരുതുന്നതെ മഹാത്മാഗാന്ധി ഇല്ലാതായി എന്നാണ്. എന്നാല്‍ സത്യമുള്ളിടത്ത് അദ്ദേഹം ജീവിച്ചിരിക്കുന്നു- കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. രാഷ്ട്രം മഹാത്മജിയുടെ എഴുപത്തിനാലാം രക്തസാക്ഷി വാര്‍ഷികം ആചരിക്കുന്ന വേളയില്‍ കോണ്‍ഗ്രസ് രാഷ്ട്രപിതാവിന് സമുചിതമായ ശ്രദ്ധാഞ്ജലി ഒരുക്കിയതിനിടെയാണ് രാഹുലിന്റെ പ്രസ്താവന.
ഒരു ഹിന്ദുത്വവാദി ഗാന്ധിജിയെ വെടിവെച്ചു. എല്ലാ ഹിന്ദുത്വവാദികളും വിചാരിക്കുന്നത് ഗാന്ധിജി ഇനിയില്ലെന്നാണ്. എന്നാല്‍ ബാപു ഇപ്പോഴുമുണ്ട്, സത്യമുള്ളിടത്ത് അദ്ദേഹം ജീവിക്കുന്നു- ഹിന്ദിയില്‍ എഴുതിയ ട്വീറ്റില്‍ രാഹുല്‍ പറഞ്ഞു. രാജ്ഘട്ടില്‍ രാഷ്ട്രപിതാവിന് രാഹുല്‍ പുഷ്പാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു.

 

Latest News