ജിദ്ദയില്‍ പൊളിക്കാനുള്ളത് അമ്പതിനായിരം കെട്ടിടങ്ങള്‍, പൊളിച്ചത് പതിനൊന്നായിരം

നഷ്ടപരിഹാര അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി

ജിദ്ദ- ജിദ്ദയിലെ 138 സ്ട്രീറ്റുകളിലായി അമ്പതിനായിരം കെട്ടിടങ്ങള്‍ പൊളിക്കാനുണ്ടെന്നും ഇതുവരെ പൊളിച്ചത് 13 സ്ട്രീറ്റുകളിലായി പതിനൊന്നായിരം കെട്ടിടങ്ങളാണെന്നും അല്‍ഇഖ്ബാരിയ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേ സമയം നേരത്തെ പൊളിച്ച കെട്ടിടങ്ങളുടെ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള നടപടികള്‍ക്ക് ഇന്ന് തുടക്കമായി. നഗരസഭയുടെ വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സ്വീകരിച്ചു തുടങ്ങിയത്. മൂന്നു ഘട്ടമായാണ് നഷ്ടപരിഹാര അപേക്ഷ സ്വീകരിക്കുന്നത്. രേഖകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കലാണ് ആദ്യഘട്ടം. ശേഷം നഗരസഭ അത് പരിശോധിക്കും. പിന്നീട് അത് മക്ക ഗവര്‍ണറേറ്റ്, പ്രോപര്‍ട്ടീസ് അതോറി, ജിദ്ദ നഗരസഭ എന്നിവയുടെ സംയുക്തസമിതിക്ക് സമര്‍പ്പിക്കും. തുടര്‍ന്നാണ് നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനമുണ്ടാവുക

Latest News